പുലര്‍ച്ചെ യോഗ ക്ലാസിന് പോകുന്നതിനിടെ സ്കൂട്ടറില്‍ പിക്കപ്പ് ലോറിയിടിച്ചു; നഴ്‌സായ യുവതിക്ക് പരിക്ക്

കോഴിക്കോട്: യോഗ ക്ലാസിന് പോകുന്നതിനിടയിലുണ്ടായ വാഹനാപകടത്തില്‍ നഴ്‌സായ യുവതിക്ക് പരിക്കേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ നഴ്‌സായ കാരാടി സ്വദേശിനി ഷീജക്കാണ് പരിക്കേറ്റത്.കാരാടി ജംഗ്ഷനില്‍ ഇന്ന് രാവിലെ ആറോടെയാണ് സ്‌കൂട്ടറില്‍ പിക്കപ്പ് ലോറി ഇടിച്ച്‌ അപകടമുണ്ടായത്. യോഗ ക്ലാസില്‍ പങ്കെടുക്കാനായി പുറപ്പെട്ട ഷീജ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. യുവതിയുടെ കാലിലൂടെ ലോറിയുടെ ടയറുകള്‍ കയറിയിറങ്ങി. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.