ഓഫീസിലെത്തിയപ്പോള്‍ ഛര്‍ദിച്ച്‌ കുഴഞ്ഞുവീണു; മലയാളി സൗദിയില്‍ മരിച്ചു

റിയാദ്: മലയാളി ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇറാം കമ്ബനി ജീവനക്കാരൻ തൃശൂർ ഗുരുവായൂർ തൈക്കാട് ബ്രഹ്മകുളം വലിയകത്ത് വീട്ടില്‍ അബ്ദുവിന്‍റെ മകൻ തല്‍ഹത്ത് (51) ആണ് മരിച്ചത്.ഇറാം കമ്ബനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു.

ബുധനാഴ്ച രാവിലെ ഓഫീസിലെത്തിയ തല്‍ഹത്ത് ഛർദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ‘ഗാമ’ ആശുപത്രീയിലെത്തിച്ചു. അവിടെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു അടിയന്തര ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരിച്ചു. രണ്ടുവർഷം മുമ്ബാണ് ഇറാമില്‍ ജോലിയില്‍ പ്രവേശിച്ചത്. മാതാവ്: റുഖിയ. ഭാര്യ: ആശ തല്‍ഹത്ത്. രണ്ടു രണ്ടുമക്കള്‍.