മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകള്‍

മുഖം സുന്ദരമാക്കാൻ ഏറ്റവും മികച്ച പഴമാണ് ഓറഞ്ച്. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി മുഖക്കുരുവിനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ്.ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്നു. പിഗ്മെന്റേഷൻ പ്രശ്നങ്ങള്‍, ചർമ്മത്തിലെ പാടുകളുമെല്ലാം അകറ്റാൻ ഓറഞ്ച് സഹായകമാണ്. നേർത്ത വരകള്‍, ചുളിവുകള്‍, ഹൈപ്പർപിഗ്മെൻ്റേഷൻ എന്നിവ കുറയ്ക്കാനും ഓറഞ്ച് സഹായിക്കും.

പരീക്ഷിക്കാം ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകള്‍

ഒന്ന്

ചർമ്മത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒരു ഫെയ്‌സ് മാസ്ക് ആണിത്. ഒരു പാത്രത്തില്‍ 2 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചത്, 1 ടീസ്പൂണ്‍ പാല്‍ എന്നിവ നന്നായി മിക്സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക. ഈ പാക്ക് 15 മിനുട്ട് നേരം മുഖത്തിടുക. ശേഷം കഴുകി കളയുക.

രണ്ട്

ഒരു പാത്രത്തില്‍ 1 ടീസ്പൂണ്‍ ഓറഞ്ച് തൊലി ഉണക്കിപൊടിച്ചത് 1 ടീസ്പൂണ്‍ തേൻ, ഒരു നുള്ള് മഞ്ഞള്‍ എന്നിവയെല്ലാം യോജിപ്പിച്ച്‌ മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. 10 മിനിറ്റ് നേരം ഇട്ടേക്കുക. ശേഷം കഴുകി കളയുക.

മൂന്ന്

രണ്ട് സ്പൂണ്‍ ഓറഞ്ച് നീരും റോസ് വാട്ടറും യോജിപ്പിച്ച്‌ പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.