ഒമാനില്‍ മുന്നൂറിലധികം തടവുകാര്‍ക്ക് പൊതുമാപ്പ്

മസ്കറ്റ്: ഒമാൻ ഭരണാധികാരിയുടെ സ്‌ഥാനാരോഹണ ദിനം പ്രമാണിച്ച്‌ സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അല്‍ സൈദ് 300ലധികം തടവുകാർക്ക് മാപ്പ് നല്‍കി.വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 305 തടവുകാർക്കാണ് സുല്‍ത്താൻ ഹൈതം ബിൻ താരിക് മാപ്പ് നല്‍കിയത്. 2020 ജനുവരി 11നാണ് സുല്‍ത്താൻ ഹൈത്തം ബിൻ താരിഖ് അല്‍ സൈദ് ഒമാൻ ഭരണാധികാരിയായി സ്ഥാനം ഏറ്റെടുത്തത്.