‘അസാപ്’ ല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ‘അസാപ്’ കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ ഫ്രീലാന്‍സിങ്, വെബ് ഡിസൈനിങ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ്, അക്കൗണ്ടിങ് കോഴ്‌സുകള്‍, അഡ്വാന്‍സ്ഡ് ടാലി, പൈത്തന്‍ പ്രോഗ്രാമിങ്, ഡെസ്‌ക്ടോപ് പബ്ലിഷിങ്, അഡ്വാന്‍സ്ഡ് എക്സല്‍ തുടങ്ങിയ കോഴ്സുകളാണ് അസാപ് ല്‍ ഉള്ളത്. വിവരങ്ങള്‍ക്ക് : https://ilike.asapkerala.in/creditlist/available-course, ഫോണ്‍ : 9495999704, 9745645295. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റും പ്ലേസ്മെന്റ് അസ്സിസ്റ്റന്‍സും ലഭിക്കും.