നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു
ഹരിപ്പാട്: നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. താമല്ലാക്കല്‍ അനീഷ് മൻസില്‍ ( പേരേകിഴക്കതില്‍ ) അബ്ദുല്‍ ഖാദർ കുഞ്ഞ് (69) ആണ് മരിച്ചത്.ദേശീയപാതയില്‍ രാമപുരം മാളിയേക്കല്‍ ജംഗ്ഷൻ സമീപം ഇന്ന് രാവിലെ 7.15 ന് ആയിരുന്നു അപകടം.
കായംകുളത്തുള്ള ബന്ധുവിന്റെ മരണവീട്ടിലേക്ക് പോവുകയായിരുന്ന അബ്ദുല്‍ ഖാദറിന്റെ സ്കൂട്ടറിന് പിന്നില്‍ നിലമ്ബൂരില്‍ നിന്നും കായംകുളത്തേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഭാര്യ: ലൈല. മക്കള്‍: അനീഷ്( ഹാരിസ് ), ഹസീന. മരുമക്കള്‍: സുബിന, മനാഫ്.