മഹാകുംഭമേള 2025: ത്രിവേണിയുടെ ആകാശത്തെ വിസ്മയിപ്പിക്കാൻ ഡ്രോണ്‍ ഷോ
പ്രയാഗ്‍രാജ്: ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 24, 25, 26 തീയതികളില്‍ മഹാകുംഭ് നഗറിന്‍റെ സെക്ടർ-7ല്‍ അതിമനോഹരമായ ഡ്രോണ്‍ ഷോ സംഘടിപ്പിക്കുന്നത് ടൂറിസം വകുപ്പാണ്.ആധുനിക സാങ്കേതികവിദ്യയും ഇന്ത്യൻ സംസ്കാരത്തിന്റെ സമ്ബന്നമായ പൈതൃകവും സമന്വയിപ്പിക്കുന്ന ഈ പരിപാടി ഭക്തർക്ക് മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
റിപ്പബ്ലിക് ദിനത്തില്‍ ഈ പരിപാടി നടത്തുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം സെക്ടർ 7 ല്‍ ഡ്രോണ്‍ ഷോയുടെ റിഹേഴ്സല്‍ സംഘടിപ്പിച്ചിരുന്നു. ഷോയുടെ സമയത്ത് ഡ്രോണുകള്‍ ആകാശത്ത് ആകർഷകമായ രൂപങ്ങളും ദൃശ്യങ്ങളും സൃഷ്ടിക്കും. ഇന്ത്യൻ സംസ്കാരം, ആത്മീയത, മഹാകുംഭമേളയുടെ പ്രാധാന്യം എന്നിവ എടുത്തുകാണിക്കും വിധത്തിലുള്ളതായിരിക്കും ഈ പ്രദർശനങ്ങള്‍. സംഗീതത്തിന്‍റെയും പ്രകാശത്തിന്‍റെയും ഏകോപനം ദശലക്ഷക്കണക്കിന് ഭക്തരെയും വിനോദസഞ്ചാരികളെയും അതിശയിപ്പിക്കുന്നതായിരിക്കും.
പരിപാടിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ കർശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. റിഹേഴ്സലിനിടെ പ്രാദേശിക ഭരണകൂടം, പൊലീസ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ വേദിയിലെ സുരക്ഷാ, സാങ്കേതിക ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുകയും സുഗമമായ ഏകോപനം ഉറപ്പാക്കുകയും ചെയ്തു.
മഹാകുംഭമേളയില്‍ ഭക്തർക്കും വിനോദസഞ്ചാരികള്‍ക്കും സുഗമവും മറക്കാനാവാത്തതുമായ അനുഭവം ഉറപ്പാക്കുന്നതില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ അതീവ ശ്രദ്ധ പുലർത്തുന്നുണ്ടെന്നത് എടുത്തുപറയേണ്ട ഒന്നുതന്നെയാണ്.