കടുവയെ കണ്ടെന്ന് നാട്ടുകാര്‍, പഞ്ചാരക്കൊല്ലിയില്‍ ഡ്രോണ്‍ പരിശോധന; ജനങ്ങളെ മാറ്റുന്നു; ജാഗ്രതാ നിര്‍ദ്ദേശം
മാനനന്തവാടി : ആദിവാസി സ്ത്രീയ കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയെ കണ്ടുവെന്ന് നാട്ടുകാർ.പ്രദേശത്ത് വനംവകുപ്പ് പരിശോധന ആരംഭിച്ചു. തേയിലത്തോട്ടത്തില്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ചുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. പ്രദേശത്ത് പൊലീസ് ജാഗ്രത നിർദ്ദേശം നല്‍കി. കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ കഴിയണമെന്നാണ് ജനങ്ങള്‍ക്കുളള നിർദ്ദേശം. കർഫ്യു നിയമം നിർബന്ധമായും പാലിക്കണമെന്നും മാനന്തവാടി നഗരസഭാ ചെയർമാൻ നിർദ്ദേശിച്ചു. പ്രദേശത്ത് വാഹനത്തില്‍ പൊലീസ് അനൗണ്‍സ്മെൻറ് ആരംഭിച്ചു. ബേസ് ക്യാമ്ബില്‍ കടുവ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ പൊലീസ് സുരക്ഷയില്‍ വീടുകളിലേക്ക് മാറ്റുകയാണ്. തോട്ടത്തിലുണ്ടായിരുന്നവരെയും മാറ്റി. പൊലീസ് അകമ്ബടിയിലാണ് നാട്ടുകാരെ മാറ്റുന്നത്.