വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍

പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ 25 വർഷത്തെ വാർഷിക റണ്‍വേ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വെള്ള ട്രൗസറും ഷർട്ടും ട്രഞ്ച് കോട്ടും ധരിച്ച്‌ സ്റ്റൈലിഷ് ലുക്കിലാണ് ദീപിക റാംപില്‍ തിളങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ വൈറലാകുന്നത്. ദീപിക മാത്രമല്ല, സോനം കപൂർ, ആലിയ ഭട്ട്, അദിതി റാവു ഹൈദാരി, സിദ്ധാർത്ഥ്, അനന്യ പാണ്ഡെ, ശബാന ആസ്മി, ശോഭിത ധൂലിപാല, ബിപാഷ ബസു തുടങ്ങിയ സെലിബ്രിറ്റികളും ചടങ്ങിനെത്തി.

സബ്യസാചി തന്നെ ഡിസൈന്‍ ചെയ്ത കറുത്ത മുർഷിദാബാദ് സില്‍ക്ക് സാരിയിലാണ് ആലിയ ഭട്ട് എത്തിയത്. ബാക്ക്‌ലെസ് ബ്രാലെറ്റ് സ്റ്റൈല്‍ ബ്ലൗസ് ആണ് താരം പെയര്‍ ചെയ്തത്. വിലയേറിയ കല്ലുകള്‍, സീക്വിനുകള്‍, മെറ്റാലിക് ത്രെഡുകള്‍ എന്നിവയാല്‍ അലങ്കരിച്ചതായിരുന്നു ബ്ലൗസ്. കല്ലുകള്‍ കൊണ്ട് അലങ്കരിച്ച ലോങ് ഹാങിങ്ങ് കമ്മലുകളും സ്റ്റേറ്റ്‌മെൻ്റ് ഗോള്‍ഡ് മോതിരങ്ങളും ആണ് താരത്തിന്‍റെ ആക്‌സസറീസ്.