Fincat

ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിക്കണം, ബസുകളിലും നാല് ക്യാമറകള്‍ ഘടിപ്പിക്കണം; പുതിയ ഉത്തരവുമായി ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

തിരുവനന്തപുരം: എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും എല്ലാ ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും സംസ്ഥാന ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉത്തരവിട്ടു. കെഎസ്ആര്‍ടിസിയുടെയും സ്‌കൂളുകളുടെയും ബസുകളിലും സ്വകാര്യ ബസുകളിലും മൂന്ന് ക്യാമറകള്‍ വീതമാണ് ഘടിപ്പിക്കേണ്ടത്. ബസിന്റെ മുന്‍വശവും പിന്‍വശവും കാണാവുന്ന രണ്ട് ക്യാമറകളും അകം ഭാഗം കാണാവുന്ന ക്യാമറയും ഘടിപ്പിക്കണം. ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ടെന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മാര്‍ച്ച് 31 വരെയാണ് ഇതിന് സമയം നല്‍കിയിരിക്കുന്നത്.