Fincat

രണ്ടത്താണി കാലൊടി വലിയാപ്പുഹാജി (കുതുബുദ്ധീൻ) 75 നിര്യാതനായി 

രണ്ടത്താണി ചെറുശോല അരീക്കൽ മഹല്ല് ജനറൽ സെക്രട്ടറിയും അബുദാബി കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റുമായിരുന്ന കാലൊടി വലിയാപ്പുഹാജി (കുതുബുദ്ധീൻ) 75 വയസ്സ് അന്തരിച്ചു.

ജനാസ ചെറുശോല അരീക്കൽ പള്ളി ഖബറിസ്ഥാനിൽ മറവ് ചെയ്തു.

പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങൾ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി.

പി കെ കുഞ്ഞാലിക്കുട്ടി , അബ്ദുസമദ് സമദാനി എം പി, എംഎൽഎമാരായ കെ പി എ മജീദ്, കുറുക്കോളി മൊയ്തീൻ തുടങ്ങിയവർ വസതി സന്ദർശിച്ചു. ഭാര്യ: പാലമഠത്തിൽ ഖദീജ . മക്കൾ: അമീർഷ മുഹമ്മദ്, (ദുബായ്) ഹസീനാബി, നസ്റീന, സമീറ ജാമാതാക്കൾ: ഉമ്മുകുൽസു, പരേതനായ സി കെ കുഞ്ഞുട്ടി, സിദ്ധീഖ്, മൂജീബ്.

അബ്ദുറഹിമാൻ രണ്ടത്താണിയുടെ സഹോദരനാണ്‌ .