
തിരുവനന്തപുരം: വർക്കലയില്‍ വാഹന പരിശോധനയ്ക്കിടെ എംഎഡിഎംഎയുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കോവൂർ സ്വദേശി ആകാശ് (25)ആണ് അയിരൂർ പൊലീസിന്‍റെയും ഡാൻസാഫ് ടീമിന്‍റെയും വാഹന പരിശോധനയില്‍ പിടിയിലായത്.ദിവസങ്ങളായി റൂറല്‍ ഡാൻസ് ടീമിന്‍റെ നിരീക്ഷണത്തിലായിരുന്നു പ്രതി.

എംഡിഎംഎ വില്‍പ്പനയ്ക്കായി ഇരുചക്ര വാഹനത്തില്‍ പോകുമ്ബോളാണ് പട്ടരുമുക്കില്‍ വച്ച് ഡാൻസാഫ് ടീം വളഞ്ഞ് ബലപ്രയോഗത്തിലൂടെ പിടികൂടിയതെന്നെന്നാണ് അയിരൂർ പൊലീസ് വിശദമാക്കുന്നത്. പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു. വർക്കലയിലും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള വില്‍പ്പനയ്ക്കായി കൊണ്ടു പോയ 2.1 ഗ്രാം എംഡിഎംഎ പ്രതിയില്‍ നിന്നും പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ മയക്കുമരുന്ന് ശേഖരത്തെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് അന്വേഷണം തുടരുകയാണ്.
പ്രതി ആകാശ് ആറ്റിങ്ങല്‍ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലേയും പ്രതിയുടെ സഹോദരൻ ഹെല്‍മറ്റ് മനു എന്ന ആരോമലും വിവിധ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു. ഇയാള്‍ വർക്കല പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ റിമാൻഡിലാണ്. അയിരൂർ പൊലീസ് അറസ്റ്റ് ചെയ്ത ആകാശിനെ റിമാൻഡ് ചെയ്തു.

