ഈ നാല് ഗൂഗിള്‍ സെര്‍ച്ചുകള്‍ നിങ്ങളെ ജയിലില്‍ ആക്കും; ഒരിക്കലും തിരയരുത്
ഗൂഗിളില്‍ കയറി എന്തും സെര്‍ച്ച് ചെയ്യാമെന്ന് നിങ്ങള്‍ കരുതണ്ടാ, ചില അപകടം പിടിച്ച സെര്ച്ചുകളുണ്ട
ഗൂഗിളില്‍ വിവരങ്ങള്‍ക്കായി തിരയുന്നത് നമ്മുടെ ദൈനംദിന ജീവിതത്തില്‍ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ജോലിയുടെ ഭാഗമായാലും ജിജ്ഞാസയുടെ പേരിലായാലും ഇന്ന് പലര്‍ക്കും ഏത് ചോദ്യത്തിനും ‘ഗൂഗ്ലിംഗ്’ പരിഹാരമായി മാറിയിട്ടുണ്ട്. ഈ സെര്‍ച്ച് എഞ്ചിനില്‍ നിന്നും ഏതാണ്ട് എല്ലാ കാര്യങ്ങള്‍ക്കും ഉത്തരങ്ങള്‍ കണ്ടെത്താന്‍ ഒരാള്‍ക്ക് കഴിയുമെങ്കിലും, അത്യന്തം അപകടസാധ്യതയുള്ളതും നിങ്ങളെ ജയിലില്‍ ആക്കിയേക്കാവുന്നതുമായ ചില സെര്ച്ചുകളുണ്ട്. നിങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ തിരയാന്‍ പാടില്ലാത്ത അപകടകരമായ നാല് കാര്യങ്ങള്‍ ഇതാ.
ബോംബ് എങ്ങനെ നിര്‍മ്മിക്കാം?
ബോംബ് നിര്‍മ്മിക്കാനുള്ള വഴികള്‍ ഗൂഗിളില്‍ തിരയുന്നത് ക്രിമിനല്‍ കുറ്റമാണ്. സുരക്ഷാ ഏജന്‍സികള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ബോംബ് നിര്‍മ്മാണം അല്ലെങ്കില്‍ ആയുധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഏത് ഗൂഗില്‍ അന്വേഷണങ്ങളും കര്‍ശനമായി ഒഴിവാക്കണം. നിങ്ങളുടെ സെര്‍ച്ച് ഹിസ്റ്ററി സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, തടവ് ഉള്‍പ്പെടെയുള്ള നിയമപരമായ പ്രത്യാഘാതങ്ങള്‍ നിങ്ങളെ തേടിയെത്തും. .
കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍
കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്ന അശ്ലീല ചിത്രങ്ങള്‍ തിരയുന്നതും ക്രിമിനല്‍ കുറ്റമാണ്. ഈ കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്നതിന് കര്‍ശനമായ നിയമങ്ങള്‍ നിലവിലുണ്ട്. പിടിക്കപ്പെടുന്ന ആര്‍ക്കും അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ഉള്‍പ്പെടെയുള്ള കഠിനമായ ശിക്ഷകള്‍ നേരിടേണ്ടിവരും.
ഹാക്കിംഗ് ട്യൂട്ടോറിയലുകളും സോഫ്റ്റ്വെയറുകളും
ഗൂഗിളില്‍ ഹാക്കിംഗ് ട്യൂട്ടോറിയലുകള്‍ അല്ലെങ്കില്‍ ഹാക്കിംഗ് സോഫ്റ്റ്വെയര് തിരയുന്നത് നിങ്ങളെ പ്രശ്നത്തിലാക്കിയേക്കാം. ഹാക്ക് ചെയ്യാനുള്ള വഴികള്‍ തിരയാന്‍ ആരെങ്കിലും ഗൂഗിള്‍ ഉപയോഗിക്കുകയാണെങ്കില്‍, അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അത്തരം വ്യക്തികള്‍ക്കെതിരെ അധികാരികള്‍ക്ക് കര്‍ശനമായ നടപടിയെടുക്കാം. ഇത് ഉറപ്പായും നിങ്ങളെ ജയിലില്‍ എത്തിക്കും.
പൈറേറ്റഡ് സിനിമകള്‍
പലരും ഗൂഗിള്‍ വഴി സിനിമകള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും ശ്രമിക്കാറുണ്ട്. എന്നാല്‍ സിനിമ പൈറസിയില്‍ ഏര്‍പ്പെടുന്നതും, എന്തിന് അത് തിരയുന്നതുപോലും ശിക്ഷാര്‍ഹമായ കുറ്റമാണ്. പിടിക്കപ്പെട്ടാല്‍ ഒരാള്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും