Main Banner

റമദാന് 30 ദിവസം കൂടി; യുഎഇയില്‍ ശഅ്ബാൻ ഒന്ന് ഇന്ന്

അബുദാബി: യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ വ്യാഴാഴ്ച ശഅബാൻ നിലാവ് കണ്ടതനുസരിച്ച്‌ അടുത്ത അറബിക് മാസം (റമദാന് തൊട്ടു മുന്പുള്ള മാസം) ഔദ്യോഗികമായി ഇന്ന് ആരംഭിക്കും.പുണ്യമാസമായ റമദാനിലേക്ക് ഇനി ഒരു മാസം. ഹിജ്റ കലണ്ടറിലെ റമദാനിന് മുമ്ബത്തെ മാസമായ ശഅ്ബാൻ വെള്ളിയാഴ്ച ആരംഭിച്ചു. റജബ് 30 പൂർത്തീകരിച്ചാണ് ശഅ്ബാൻ മാസം ഉറപ്പിച്ചിരിക്കുന്നത്.

1 st paragraph

വ്യാഴാഴ്ച രാവിലെ അബുദാബിയിലെ അല്‍ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം മാസപ്പിറവി പകർത്തിയതായി യുഎഇ അന്താരാഷ്ട്ര അസ്ട്രോണമി സെന്‍റർ അറിയിച്ചു. ഇസ്ലാമിക കലണ്ടറിലെ എട്ടാം മാസമാണ് ശഅബാൻ. ലോകമെമ്ബാടമുള്ള മുസ്‌ലിംകള്‍ വ്രതമാസമായ റമദാന് വേണ്ടി മുന്നൊരുക്കം പൂര്‍ത്തിയാക്കുന്ന മാസമാണിത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച്‌ ഇസ് ലാമിക മാസങ്ങള്‍ 29 അല്ലെങ്കില്‍ 30 ദിവസം നീണ്ടുനില്‍ക്കും.