Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Wednesday, May 21, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • Education
  • Career
  • മീഡിയ അക്കാദമി ഫെലോഷിപ്പിന്  2025 ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം
CareerEducationZ-Featured

മീഡിയ അക്കാദമി ഫെലോഷിപ്പിന്  2025 ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം

Last updated Jan 31, 2025
Share
മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കുളള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി ഇതര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം.  പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഫെലോഷിപ്പ് തുക.
അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. മാധ്യമ പഠന വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം.  വിദ്യാര്‍ത്ഥികള്‍ക്ക്  പ്രവൃത്തിപരിചയം  നിര്‍ബന്ധമല്ല.
സൂക്ഷ്മവിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്നു മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നല്‍കുന്നത്.  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് ഫെലോഷിപ്പ് നല്‍കില്ല.  പട്ടികജാതി-പട്ടികവര്‍ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങള്‍ക്കു മുന്‍ഗണന നല്‍കും.  പഠനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് ഉണ്ടാകണം.  അപേക്ഷാഫോറവും നിയമാവലിയും അക്കാദമി വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. (www.keralamediaacademy.org).
കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2422275 എന്ന നമ്പറില്‍ ബന്ധപ്പെടാം.  അപേക്ഷയും സിനോപ്സിസും 2025 ഫെബ്രുവരി 5-നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682 030 എന്ന വിലാസത്തില്‍ ലഭിക്കണം.
2025.Applications for the Media Academy Fellowship can be submitted until February 5
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ ഇന്റര്‍വ്യൂ

Next Post

ഗതാഗതം തടസ്സപ്പെടും

You might also like More from author
malappuram

തെങ്ങില്‍ കയറിയ ഗൃഹനാഥന് ദേഹാസ്വാസ്ഥ്യം; ഫയര്‍ഫോഴ്സെത്തി താഴെയിറക്കിയെങ്കിലും ജീവൻ…

Education

സംസ്ഥാനത്ത് സ്കൂളുകള്‍ ജൂണ്‍ 2ന് തുറക്കും; രണ്ടാഴ്ചത്തെ ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ…

Environment

അതിതീവ്ര മഴ പെയ്തിട്ടും രക്ഷയില്ല, കേരളത്തില്‍ 14 ഇടത്ത് അള്‍ട്രാ വയലറ്റ് സൂചിക…

market live

Gold Rate Today: കൂതിച്ചുചാടി സ്വര്‍ണവില, വീണ്ടും 71,000 ത്തിന് മുകളില്‍; ആശങ്കയോടെ…

Prev Next
Recent Posts
  • തെങ്ങില്‍ കയറിയ ഗൃഹനാഥന് ദേഹാസ്വാസ്ഥ്യം; ഫയര്‍ഫോഴ്സെത്തി താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
  • സംസ്ഥാനത്ത് സ്കൂളുകള്‍ ജൂണ്‍ 2ന് തുറക്കും; രണ്ടാഴ്ചത്തെ ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന് 1 മണിക്കൂര്‍
  • അതിതീവ്ര മഴ പെയ്തിട്ടും രക്ഷയില്ല, കേരളത്തില്‍ 14 ഇടത്ത് അള്‍ട്രാ വയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍ തന്നെ! ജാഗ്രത
  • Gold Rate Today: കൂതിച്ചുചാടി സ്വര്‍ണവില, വീണ്ടും 71,000 ത്തിന് മുകളില്‍; ആശങ്കയോടെ ഉപഭോക്താക്കള്‍
  • 100ലേറെ അവസരങ്ങള്‍; തിരുവല്ലയില്‍ സൗജന്യ തൊഴില്‍മേള 24ന്
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.