ബോംബ് വച്ച് തകര്‍ക്കും; വയനാട് വെറ്ററിനറി കോളേജിന് ബോംബ് ഭീഷണി
വയനാട് വെറ്ററിനറി കോളേജില്‍ ബോംബ് വച്ചതായി ഭീഷണി സന്ദേശം. വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കുമാണ് ഇ -മെയില്‍ വന്നത്. ഡോഗ്‌സ്‌ക്വാഡും ബോംബുസ്‌ക്വാഡും തണ്ടര്‍ബോള്‍ട്ടും കോളേജില്‍ പരിശോധന നടത്തി. വൈസ് ചാന്‍സലര്‍ ഡോക്ടര്‍ അനില്‍, രജിസ്ട്രാര്‍ എന്നിവര്‍ക്ക് ഈമെയില്‍ എത്തിയത് 7 38ന്.
എട്ടുമണിയോടെയാണ് ഇവരുടെ ശ്രദ്ധയില്‍ സന്ദേശം പെടുന്നത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യും എന്നാണ് സന്ദേശം. നിവേദിത പേതുരാജ് എന്ന ഐഡിയില്‍ നിന്നാണ് വെറ്റിനറി സര്‍വകലാശാലയും ചെന്നൈയിലെ യുഎസ് കോണ്‍സിലേറ്റും ബോംബ് വച്ചു തകര്‍ക്കും എന്നായിരുന്നു ഭീഷണി.
ഭീഷണിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സര്‍വകലാശാല അധികൃതരും പരിശോധന നടത്തി. പൊലീസില്‍ വിവരമറിയിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ്‌സ്‌കോഡും തണ്ടര്‍ബോള്‍ട്ടും തെരച്ചില്‍ നടത്തി. അസ്വാഭാവികമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അധ്യയനം പതിവുപോലെ നടന്നു. ഒരാഴ്ച മുമ്പ് സേലത്തെ ലൈവ് സ്റ്റോക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലും സമാനമായ ഭീഷണി സന്ദേശം എത്തിയിരുന്നു.