Fincat

മഹാലക്ഷ്മി ശ്ലോകം ചൊല്ലി പ്രധാനമന്ത്രി; പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കമായി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. മഹാലക്ഷ്മി ശ്ലോകം ചൊല്ലിയാണ് ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കണ്ടത്. രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കുന്നതാകും ബജറ്റെന്നും ചരിത്രപരമായ ബില്ലുകള്‍ ഈ സമ്മേളനകാലയളവില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
മഹാലക്ഷ്മി ശ്ലോകം ചൊല്ലി, മഹാലക്ഷ്മിയുടെ അനുഗ്രഹം തേടിയാണ് പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങിയത്. തന്റെ മൂന്നാം സര്‍ക്കാരിലെ മൂന്നാം സമ്പൂര്‍ണ ബജറ്റാണ് വരുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം രാജ്യം സമ്പൂര്‍ണ വികസനം നേടും. ഈ ബജറ്റിന്റെ ലക്ഷ്യം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശക്തി പകരലാണ്. സമസ്ത മേഖലകളിലെയും വികസനമാണ് ലക്ഷ്യം. യുവാക്കളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ താന്‍ പ്രതിജ്ഞാബദ്ധനാണ്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കുമെന്നും സ്ത്രീശാക്തീകരണത്തിന് ഊന്നലുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

1 st paragraph

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമാവുക. രാവിലെ 11 മണിക്കാണ് സംയുക്ത സഭാ സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുക. 2024-25 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് സഭയില്‍ വെക്കും. നാളെയാണ് രാജ്യം ഉറ്റുനോക്കുന്ന പൊതുബജറ്റ്. വയനാട് പാക്കേജ് ഉള്‍പ്പടെ കേരളം വലിയ പ്രതീക്ഷയോടെയാണ് യൂണിയന്‍ ബജറ്റിനെ നോക്കിക്കാണുന്നത്. വഖഫ് നിയമ ഭേദഗതി ബില്ല് ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ സാധ്യതയുണ്ട്. വഖഫ് ബില്ലിന്മേലുള്ള ജെപിസി റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വെച്ചേക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു.