6 പേരെ ആക്രമിച്ച് നായ; 2 പേര്‍ക്ക് മുഖത്തുള്‍പ്പെടെ പരിക്ക്; നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ വള്ളികുന്നം പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകള്‍ ഉള്‍പ്പെടുന്ന മൂന്നു കിലോമീറ്റർ ചുറ്റളവിലായിരുന്നു നായയുടെ ആക്രമണം നടന്നത്.രണ്ടുപേരുടെ മുഖം നായ കടിച്ചു പറിച്ചിരുന്നു. നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്ത് വന്നിരുന്നു. ഇന്ന് രാവിലെ നായ പിടുത്തക്കാർ പിടികൂടിയ നായ നിരീക്ഷണത്തിലിരിക്കെ വൈകിട്ട് ചത്തു. തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവർക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നു.