സൗദി നാടക കലാകാരൻ മുഹമ്മദ് അല്‍ത്വവിയാൻ അന്തരിച്ചു
റിയാദ്: സൗദി നാടകകലാകാരനും പ്രമുഖ നടനുമായ മുഹമ്മദ് അല്‍ത്വവിയാൻ അന്തരിച്ചു. സൗദി, ഗള്‍ഫ് നാടകകലാരൂപത്തിന്‍റെ സവിശേഷതകള്‍ തെൻറ തലമുറയിലെ കലാകാരന്മാർക്കൊപ്പം രൂപപ്പെടുത്തിയ ഒരു കലാജീവിതത്തിനുശേഷം 79-ാം വയസ്സിലാണ് സൗദി നാടകത്തിന്‍റെ ‘ശൈഖ്’ എന്ന് അറിയപ്പെടുന്ന അല്‍ത്വവിയാന്‍റെ വിയോഗം.അരനൂറ്റാണ്ടിനിടയില്‍ അദ്ദേഹം നാടക കലാരംഗത്ത് ശ്രദ്ധേയമായ മുദ്ര പതിപ്പിച്ചു. പ്രേക്ഷകരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു സ്‌ക്രീനില്‍ മറക്കാനാവാത്ത ചരിത്രം സൃഷ്ടിച്ചു. അല്‍ത്വവിയാെൻറ വിയോഗം കലാസമൂഹത്തെ ദുഃഖത്തിലാഴ്ത്തി. 1945ല്‍ ഖസീം പ്രവിശ്യയിലെ ബുറൈദയിലാണ് ജനനം. അമേരിക്കയില്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. ദി ഡെവിള്‍സ് ഗെയിം, താഷ് മാ താഷ് തുടങ്ങിയ നിരവധി ടെലിവിഷൻ പരമ്ബരകളില്‍ അല്‍തവിയാൻ അഭിനയിച്ചിട്ടുണ്ട്.