മീശപ്പടി – കോട്ടിലത്തറ റോഡിന്റെയും പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ചിന്റെയും ഉദ്ഘാടനം മൂന്നിന്

 

മീശപ്പടി- കോട്ടിലത്തറ റോഡിന്റെയും പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ചിന്റെയും ഉദ്ഘാടനം മീശപ്പടിയില്‍ പൊതുമരാമത്ത് -ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെബ്രുവരി മൂന്നിന് വൈകീട്ട് 3.30 ന് നിര്‍വഹിക്കും. കായിക-വഖഫ്-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിക്കും.

ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, പത്ത് വാര്‍ഡുകളിലൂടെ കടന്നുപോകുന്നതാണ് മീശപ്പടി- കോട്ടിലത്തറ റോഡ്. ഒന്നര കിലോമീറ്റര്‍ നീളത്തില്‍ എട്ട് മീറ്റര്‍ വീതിയില്‍ അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മ്മാണം നടത്തിയതാണ് ഈ റോഡ്. നാലു മീറ്റര്‍ വീതിയുണ്ടായിരുന്ന ഈ റോഡ് എട്ടു മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കാന്‍ 74 ഭൂവുടമകള്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കിയിരുന്നു. തിരൂര്‍ പുഴയ്ക്ക് കുറുകെ കോട്ടിലത്തറ- മനക്കടവ് പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ ബംഗ്ലാം കുന്നില്‍ നിന്നും തിരൂര്‍ക്കുള്ള എളുപ്പ വഴി കൂടിയാവും ഈ പാത.

ഒന്നര കിലോമീറ്റര്‍ നീളത്തില്‍ പൊന്‍മുണ്ടം മുതല്‍ ബംഗ്ലാം കുന്നുവരെയുള്ള ബൈപാസിന്റെ നാലാം റീച്ച് രണ്ടു കോടി ചെലവിലാണ് നവീകരിച്ചത്.