അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഗാലറി തകർന്ന് അപകടം

പട്ടാമ്പി : അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഗാലറി തകർന്ന് അപകടം. ഇന്ന് (ചൊവ്വ) രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ഒരു മാസമായി വല്ലപ്പുഴയിൽ ഫുട്ബോൾ മത്സരം നടന്നു വരികയായിരുന്നു. ഫൈനൽ ദിവസമായ ഇന്ന് പ്രതീക്ഷിച്ചതിൽ കൂടുതൽ ആളുകളെത്തിയതാണ് അപകടത്തിന് ഇടയാക്കിയത്. മത്സരത്തിനിടെ ഗാലറിയുടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. തകർന്ന ഭാഗം കൂടുതൽ ഉയരത്തിൽ അല്ലാത്തതിനാൽ വലിയ അപകടം ഒഴിവായതായാണ് പ്രാഥമിക നിഗമനം. ചെറിയ പരിക്കുകളേറ്റ കാണികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.