ഖത്തര്‍ മലയാളി ഇന്‍ഫ്‌ലൂവന്‍സേഴ്‌സ് മീറ്റ് ‘ഇന്‍സ്പൈറ 2025 ‘ വെള്ളിയാഴ്ച

ഖത്തറിലെ മലയാളി ഇന്‍ഫ്‌ലുവന്‍സേഴ്‌സിന്റെ കൂട്ടായ്മ QMI, മൂണ്‍ ഇവന്റ്‌സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്‍സ്‌പെയറ 2025 ല്‍ പ്രശസ്ത മെന്റലിസ്റ്റും മിറക്കിള്‍ ബസ്റ്ററുമായ ഫാസില്‍ ബഷീര്‍ അവതരിപ്പിക്കുന്ന ട്രിക്സ് മാനിയ ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കും. ഖത്തറിലെ പ്രമുഖ മ്യൂസിക് ബാന്‍ഡ് ആയ ചുരികയുടെ സംഗീതവിരുന്നും തുടര്‍ന്നുണ്ടാവും.

മുന്‍കൂട്ടി നല്‍കിയിട്ടുള്ള സൗജന്യ പാസുകള്‍ ഉപയോഗിച്ചാണ് പ്രവേശനം.. മെന്റലിസം അടിസ്ഥാനമാക്കിയുള്ള തീം ഷോ ആയതുകൊണ്ട് വൈകുന്നേരം 5 ന് ഗേറ്റ് ഓപ്പണ്‍ ചെയ്തു വൈകുന്നേരം 6.15ന് ഗേറ്റ് അടക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. താജ് ബിരിയാണി ടൈറ്റില്‍ സ്‌പോണ്‍സര്‍ ആകുന്ന പരിപാടിയുടെ പ്രയോജകര്‍ മൂണ്‍ ഇവന്റസ് ആണ്.