നിറമരുതൂർ ഹൈസ്കൂൾ മഴവില്ല് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ഞായറാഴ്ച

തിരൂർ : നിറമരുതൂർ ഹൈസ്കൂൾ 1989/90 മഴവില്ല് കൂട്ടായ്മയുടെ രണ്ടാമത്തെ ജനറൽ ബോഡി യോഗം നാളെ ഉച്ചക്ക് രണ്ടു മണിക്ക് തിരൂർ നഴ്സിംഗ് ഹോമിന് സമീപമുള്ള സംഗം കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.രണ്ടായിരത്തി ഇരുപത്തിമൂന്നിൽ രൂപീകരിച്ച ഏഴ് ഡിവിഷനുകളിലുള്ള കൂട്ടായ്മക്ക് മഴവില്ല് എന്ന നാമധേയത്തിൽ തുടക്കം കുറിച്ചത്.കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷങ്ങൾക്കു മുമ്പ് അകന്നുപോയ ഒരുപാട് ബന്ധങ്ങൾ കണ്ടെത്തിക്കൊണ്ട് ചേർത്തുപിടിക്കാൻ കഴിഞ്ഞിട്ടുണ്ടന്നും,ഒരുപാട് കാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടാൻ കഴിഞ്ഞിട്ടുണ്ടന്നും കൂടുതൽ മുൻഗണന നൽകിയത് കൂടെ പഠിച്ച സഹപാഠികൾക്കും,കൂടാതെ അവരോട് ബന്ധപ്പെട്ടവർക്കുമാണെന്നും വരുംകാലങ്ങളിൽ വ്യത്യസ്ത മായിട്ടുള്ള പ്രവർത്തനത്തിൽ ഇടപെട്ടു കൊണ്ടും, സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടും നേതൃത്വം കൊടുക്കുമെന്നും, ജനറൽ ബോഡിയിൽ രണ്ടായിരത്തി ഇരുപത്തിയഞ്ച് -ഇരുപത്തിയാറ് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ കണ്ടെത്തുമെന്നും

മഴവില്ല് കൂട്ടായ്മയുടെ ചെയർമാൻ നജീബ് തിരൂർ, കൺവീനർ സക്കീർ ഹുസൈൻ, ട്രഷറർ മുഹമ്മദ് ഷംസീർ, വൈസ് ചെയർമാൻമാരായ ഷൌക്കത്ത് തിരൂർ,സുഹറ കാളിയാടൻ, എന്നിവർ പറഞ്ഞു.