ജോലി സ്ഥലത്തേക്ക് പോകുമ്ബോള്‍ ദേഹാസ്വാസ്ഥ്യം; മലയാളി കുവൈത്തില്‍ നിര്യാതനായി

കുവൈത്ത് സിറ്റി: ആലപ്പുഴ ചെങ്ങന്നൂർ പുലിയൂർ സ്വദേശി ഷാജി ചാക്കോ(61) കുവൈത്തില്‍ നിര്യാതനായി. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലില്‍ കൊണ്ടുപോകുമ്ബോള്‍ ആണ് മരണപ്പെട്ടത്.എഐഎംഎസ് കമ്ബനിയില്‍ ടെക്‌നിഷൻ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഏലിയാമ്മ, മക്കള്‍ ശ്യാമ, ഹേമ. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.