വേറിട്ട ട്രാക്കുമായി ഗോവിന്ദ് വസന്ത; ‘ബ്രൊമാന്‍സി’ലെ അടുത്ത ഗാനം എത്തി
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്ബ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്‍ത ചിത്രമാണ് ബ്രൊമാന്‍സ്.വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിലെ ഒരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. പിരാന്ത് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും പ്രശസ്ത റാപ്പേഴ്സ് ആയ പ്രതികയും എം സി കൂപ്പറും ചേര്‍ന്നാണ്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം.
ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. കൂടുതലും ക്യാമ്ബസുകള്‍ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രൊമോഷൻ പരിപാടികള്‍ നടക്കുന്നത്. സോഷ്യല്‍ മീഡിയയിലാകെ യുവ താരങ്ങളുടെ ക്യാമ്ബസ് വൈബ് വൈറലാണ്. ബ്രോമാൻസിലെ ‘ലോക്കല്‍ ജെൻ സി ആന്തം’ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത ഈണം നല്‍കിയ പാട്ട് പുതിയ തലമുറയുടെ വൈബുമായാണ് എത്തിയത്. പതിവ് പാറ്റേണ്‍ മാറ്റിപ്പിടിച്ചാണ് ഗോവിന്ദ് വസന്ത ഇക്കുറി എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തെത്തിയ സിനിമയുടെ ട്രെയിലറും ഒരു ഫണ്‍ റൈഡ് സൂചനയാണ് നല്‍കിയത്.
കലാഭവൻ ഷാജോണ്‍, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് – ചമൻ ചാക്കോ, ക്യാമറ – അഖില്‍ ജോർജ്, ആർട്ട് – നിമേഷ് എം താനൂർ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്‌റ്റ്യൂം – മഷർ ഹംസ, പ്രൊഡക്ഷൻ കണ്‍ട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് – രജീവൻ അബ്ദുല്‍ ബഷീർ, ഡിസൈൻ – യെല്ലോ ടൂത്, വിതരണം – സെൻട്രല്‍ പിക്ചർസ്, പി.ആർ.ഒ – റിൻസി മുംതാസ്, സീതാലക്ഷ്മി, ഡിജിറ്റല്‍ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എന്റർടെയ്ന്‍മെന്‍റ്.