നിര്‍ണായക നിയമ ഭേദഗതി; വിവാഹപ്രായം 18 വയസ്സായി ഉയര്‍ത്താന്‍ നീക്കം
കുവൈത്ത് സിറ്റി: വിവാഹത്തിന്‍റെ കുറഞ്ഞ പ്രായം 18 വയസ്സായി ഉയർത്താൻ കുവൈത്ത്. കുടുംബ സുസ്ഥിരതയും കുട്ടികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക നിയമനിർമ്മാണമാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.ജാഫരി വ്യക്തിഗത സ്റ്റാറ്റസ് നിയമം നമ്ബർ 51/1984-ലെ ആർട്ടിക്കിള്‍ 26-ൻ്റെയും ആർട്ടിക്കിള്‍ 15-ൻ്റെയും ഭേദഗതി സർക്കാർ പൂർത്തിയാക്കിയതായി ജസ്റ്റിസ് മന്ത്രി നാസർ അല്‍-സുമൈത് വെളിപ്പെടുത്തി.
ഈ ഭേദഗതികള്‍ കുവൈത്തിൻ്റെ അന്താരാഷ്ട്ര ബാധ്യതകള്‍, പ്രത്യേകിച്ച് കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച കണ്‍വെൻഷൻ, സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കണ്‍വെൻഷൻ എന്നിവയ്ക്ക് അനുസൃതമാണെന്ന് അല്‍ സുമൈത്ത് പറഞ്ഞു. 2024-ല്‍ 1,145 പ്രായപൂർത്തിയാകാത്ത വിവാഹങ്ങള്‍ രജിസ്റ്റർ ചെയ്തതായി സ്ഥിരീകരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ അദ്ദേഹം വെളിപ്പെടുത്തി. 1,079 പെണ്‍കുട്ടികളും 66 ആണ്‍കുട്ടികളുമാണ് ഇത്തരത്തില്‍ പ്രായപൂർത്തിയാകും മുമ്ബ് വിവാഹിതരായത്.