Fincat

ജോലി പഴക്കച്ചവടം, കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ പരിശോധനയില്‍ കുടുങ്ങി; പിടികൂടിയത് 26 ഗ്രാം എംഡിഎംഎ

കാസർകോട്: ബസില്‍ കടത്തിക്കൊണ്ട് വന്ന 25.9 ഗ്രാം എംഡിഎംഎയുമായി പഴ കച്ചവടക്കാരൻ പിടിയിലായി. കാസർകോട് ജില്ലയിലെ ഉപ്പള റെയില്‍വേ സ്റ്റേഷൻ റോഡ് ബിസ്മില്ല മൻസിലില്‍ മുഹമ്മദ് ഷമീർ (28) ആണ് അറസ്റ്റിലായത്.കാസർകോട് പഴയ ബസ്സ്റ്റാൻഡില്‍ പഴ കച്ചവടക്കാരനാണ് ഇയാള്‍. ഇന്ന് രാവിലെ ഉപ്പളയില്‍ നിന്നും കാസർകോട് ടൗണിലേക്ക് കെഎസ്‌ആർടിസി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

1 st paragraph

ലഹരിമരുന്ന് കടത്തുന്നതായി കാസ‍ർകോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയ്ക്ക് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് എസ്‌പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. ഡിവൈഎസ്‌പി ഉത്തംദാസിൻ്റെയും എസ്‌ഐമാരായ നാരായണൻ, പ്രതീഷ് കുമാർ എന്നിവരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കെഎസ്‌ആർടിസി ബസില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗില്‍ നിന്നും എംഡിഎംഎ കണ്ടെത്തിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.