നഴ്‌സ് നിയമനം

 

 

വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ പാലിയേറ്റീവ് നഴ്‌സ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പാലിയേറ്റീവ് ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ജി.എന്‍.എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഫെബ്രുവരി 27ന് രാവിലെ 10.30ന് വണ്ടൂര്‍ ഹോമിയോ ആശുപത്രിയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.