എസ്.ഡി.പി.ഐ തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റി വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു
തിരൂര്‍ : വഖഫ് സംരക്ഷണം സാമൂഹിക സുരക്ഷക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് കൊണ്ട് സോഷ്യല്‍ ഡെമോക്രറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ രാജ്യ വ്യാപകമായി നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായി നാളെ ബുധനാഴ്ച വൈകീട്ട് നാലുമണിക്ക് എം.എസ്.പി പരിസരത്ത് നിന്ന് ആരംഭിക്കുന്ന ബഹു ജന റാലിയും, മഹാ സമ്മേളനവും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എസ്.ഡി.പി.ഐ തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ വാഹന ജാഥ പയ്യനങ്ങാടിയില്‍ നിന്നും തുടക്കം കുറിച്ചു. പ്രചാരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് എസ്.ഡി.പി.ഐ തിരൂര്‍ മണ്ഡലം ട്രഷറര്‍ ഹംസ.എ. പി. സംസാരിച്ചു. മുന്‍സിപ്പാലിറ്റിയിലെ വിവിധ സ്ഥലങ്ങളായ ആലിംച്ചുവട്,ചെമ്പ്ര, പെരുവഴിയമ്പലം, പൂക്കയില്‍,താഴെപാലം പൂങ്ങോട്ട്കുളം, അന്നാര, എഴൂര്‍, മുത്തൂര്‍, തിരൂര്‍ മാര്‍ക്കറ്റ്, ഗള്‍ഫ് ബസാര്‍ എന്ന സ്ഥലങ്ങളില്‍ പ്രചരണം നടത്തിയതിന് ശേഷം തിരൂര്‍ ബസ്റ്റാന്‍ഡില്‍ സമാപിച്ചു. സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ് ഡി പി ഐ തവനൂര്‍ നിയോജകമണ്ഡലം കൗണ്‍സില്‍ അംഗം ആദില്‍ മംഗലം സംസാരിച്ചു. ഒരു വിശ്വാസി അവന്റെ വിശ്വാസത്തില്‍ നിന്നും അവനിക്കിഷ്ടപ്പെട്ടത് ദൈവത്തിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് നല്‍കിയ പണവും, സ്വത്തും, ഭൂമിയുമെല്ലാം ഇന്ന് ആര്‍, എസ്, എസ് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു നിയമം കൊണ്ട് വന്നിട്ടുള്ളത് ആദില്‍ ഉദ്ഘാടനാ പ്രസംഗത്തില്‍ കൂട്ടി ചേര്‍ത്തു.മുനിസിപ്പല്‍ പ്രസിഡണ്ട് നജീബ് തിരൂര്‍ അധ്യക്ഷത വഹിച്ചു. ഹംസ അന്നാര സ്വാഗതവും സലീം കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു. റഫീഖ്,ഹമീദ്, അബ്ദുറഹിമാന്‍, ആദം കുട്ടി, മുഷ്ഫിഖ് എന്നിവര്‍ പ്രചാരണ പരിപാടിക്ക് നേതൃത്വം നല്‍കി.