കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു
തിരുവനന്തപുരം: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് അദ്ധ്യക്ഷനായി.
അഡ്വ. ഐ.ബി. സതീഷ് എം.എല്‍.എ മുഖ്യാതിഥിയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍ ആമുഖപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ എസ്.കെ. ജയകുമാര്‍, വി.ആര്‍. പ്രതാപന്‍, മലയിന്‍കീഴ് വേണുഗോപാല്‍, ഐ.ജെ.യു ദേശീയ എക്‌സി. അംഗം ബാബു തോമസ്, സംസ്ഥാന ട്രഷറര്‍ ഇ.പി. രാജീവ്, വൈസ് പ്രസിഡന്റുമാരായ സനല്‍ അടൂര്‍, മണിവസന്തം ശ്രീകുമാര്‍, എം.എ. ഷാജി, ഐ.ജെ.യു ദേശീയ സമിതി അംഗം ആഷിക്ക് മണിയംകുളം, സോഷ്യല്‍ മീഡിയ സംസ്ഥാന കണ്‍വീനര്‍ ബോബന്‍ ബി. കിഴക്കേത്തറ, പി.ബി. തമ്പി, എം. സുജേഷ്, ബിനോയി വിജയന്‍, ജില്ലാ പ്രസിഡന്റ് ശിവാകൈലാസ് തുടങ്ങിയവര്‍ സംസാരിച്ചു.
തോട്ടയ്ക്കാട് ശശി ചെയര്‍മാനും, സംസ്ഥാന വൈസ് പ്രസിഡന്റ് മണിവസന്തം ശ്രീകുമാര്‍ ജനറല്‍ കണ്‍വീനറും, എസ്.ആര്‍. വിനു ട്രഷററായും ശിവാകൈലാസ്, മുഹമ്മദ് റാഫി എന്നിവര്‍ കണ്‍വീനര്‍മാരായും അന്‍പതംഗ സംഘാടക സമിതി രൂപീകരിച്ചു.
ഏപ്രില്‍ 10,11,12 തീയതികളില്‍ തലസ്ഥാനത്താണ് സംസ്ഥാന സമ്മേളനം.