Fincat

സമുദ്രജൈവവൈവിധ്യ സംരക്ഷണം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ടല്‍ തൈകള്‍ നല്‍കി സിഎംഎഫ്‌ആര്‍ഐ

കൊച്ചി: സ്കൂള്‍ പരിസരത്ത് നട്ട് പിടിപ്പിക്കാൻ കണ്ടല്‍ തൈകള്‍ നല്‍കി വിദ്യാർത്ഥികള്‍ക്ക് സി എം എഫ് ആർ ഐയുടെ ജൈവവൈവിധ്യ സംരക്ഷണ പാഠം.ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിലിന് ( ഐ സി എ ആർ ) കീഴിലുള്ള സ്ഥാപനങ്ങളിലെ ഗവേഷകർക്കുള്ള ഹ്രസ്വകാല പരിശീലന കോഴ്സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിദ്യാർത്ഥികള്‍ക്ക് ബോധവല്‍കരണം. ബൊള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥികള്‍ പങ്കെടുത്തു. പരിശീലന കോഴ്സില്‍ പങ്കെടുക്കാനെത്തിയ ഗവേഷകരാണ് കണ്ടല്‍ തൈകള്‍ വിതരണം ചെയ്തത്.

1 st paragraph

തൈകള്‍ നട്ടുപിടിപ്പിച്ച്‌ കണ്ടല്‍കാടുകളാക്കി വികസിപ്പിക്കാൻ വിദ്യാർത്ഥികളോട് നിർദേശിച്ചു. ഇതിന്റെ വളർച്ച നിരീക്ഷിക്കാനും പരിപാലനം മെച്ചപ്പെടുത്താനും ആവശ്യമായ മാർഗനിർദേശം നല്‍കി സി എം ഫ് ആർ ഐ വിദ്യാർത്ഥികളെ സഹായിക്കും. സമുദ്രജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ശാസ്ത്രീയ രീതികളാണ് 10 ദിവസത്തെ കോഴ്സില്‍ പരിശീലിപ്പിക്കുന്നത്.

കോഴ്സിന്റെ ഉദ്ഘാടനം ഡയറക്ടർ ഡോ ഗ്രിൻസണ്‍ ജോർജ് ഉദ്ഘാടനം ചെയ്തു. കടലോര മേഖലയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറക്കാൻ കണ്ടല്‍കാടുകള്‍ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. കടല്‍ക്ഷോഭം, കടല്‍കയറ്റം, തീരപ്രളയം എന്നിവയെ പ്രതിരോധിക്കാനുള്ള ജൈവപരിചയാണ് കണ്ടല്‍കാടുകളെന്ന് സി എം എഫ് ആർ ഐ ഡയറക്ടർ പറഞ്ഞു. കോഴ്സ് ഡയറക്ടർ ഡോ രേഖ നായർ, ഡോ വൈശാഖ് ജി, ഡോ ഷെല്‍ട്ടൻ പാദുവ എന്നിവർ സംസാരിച്ചു.

2nd paragraph