മലപ്പുറം ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം സംഘടിപ്പിക്കുന്നു.
‘ലിംഗ സമത്വം- സ്ത്രീശക്തികരണം: മാറ്റങ്ങൾ യുവതയിൽ നിന്നും’ എന്ന വിഷയത്തിൽ മാർച്ച് ഒന്നിനാണ് മത്സരം. https://forms.gle/wF7J8kiuFPCwLQZFA എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. ഫെബ്രുവരി 25ന് വൈകുന്നേരം ഏഴിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്
മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0483 2950084, 8547252841.