റീല്‍ ചിത്രീകരിക്കാനായി നദിയില്‍ ചാടിയ യുവ ഡോക്ടര്‍ക്കായി തിരച്ചില്‍; കര്‍ണാടകയിലെ കോപ്പാള ജില്ലയിലെ ഗംഗാവതിയിലാണ് സംഭവം
ബെംഗളൂരു: റീല്‍ ചിത്രീകരിക്കാനായി നദിയില്‍ ചാടിയ യുവ ഡോക്ടര്‍ക്കായി തുംഗഭദ്രയില്‍ തിരച്ചില്‍. അവധി ആഘോഷിക്കാനെത്തിയ ഡോക്ടര്‍ അനന്യ റാവുവാണ് നദിയില്‍ മുങ്ങിപ്പോയത്. കര്‍ണാടകയിലെ കോപ്പാള ജില്ലയിലെ ഗംഗാവതിയിലാണ് സംഭവം. അനന്യ ഒഴുക്കില്‍ പെട്ടെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച രാവിലെ അനന്യ നദിയിലേക്കു ചാടുന്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ റീല്‍ ചിത്രീകരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിനിയാണ് ഡോ. അനന്യ.