ഇന്‍സ്റ്റാഗ്രാമില്‍ സഹപാഠികളുടെ ചിത്രങ്ങളും അശ്ലീല കമന്റും പോസ്റ്റ് ചെയ്തു; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്

ഇന്‍സ്റ്റഗ്രാമിലൂടെ സഹപാഠികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്ക് എതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിം?ഗ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ഥി എസ് യദുവിന്റെ (21) പേരിലാണ് കേസ് എടുത്തിരിക്കുന്നത്.

ഇയാള്‍ ഇന്‍സ്റ്റ?ഗ്രാമില്‍ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കിയാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. വിദ്യാര്‍ഥിയെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 79, ഐ ടി ആക്ടിലെ 67-എ, കേരള പോലീസ് ആക്ട് 120 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.