മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം പുനരാരംഭിക്കണക്കണം- യു.എ ലത്തീഫ് എം.എല്‍.എ

മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷന്‍ - ചെരണി റോഡ് വേഗത്തില്‍ പൂര്‍ത്തിയാ ക്കണമമെന്നും എം.എല്‍.എ ജില്ലാ വികസന യോഗത്തില്‍

 

മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ ചെരണി വരെയുള്ള റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് അഡ്വ. യു. എ. ലത്തീഫ് എം എല്‍ എ ആവശ്യപ്പെട്ടു. എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിന്റെയും കല്ലാംപാറ-പുല്ലാണിക്കാട്, ചേരിപറമ്പ്-യത്തീംഖാന റോഡ്, കുരിശ് – കല്ലാംപടി റോഡ് എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തിയും ഉടന്‍ ആരംഭിക്കണമെന്ന് എംഎല്‍എ ജില്ലാ വികസന യോഗത്തില്‍ ആവശ്യപ്പെട്ടു.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. സ്റ്റാഫിന്റെ പരിമിതി ഉണ്ടെന്ന് ഫോറെന്‍സിക് വിഭാഗം ഇന്‍ ചാര്‍ജ് മറുപടി നല്‍കി. മഞ്ചേരി സ്റ്റേഷന്‍ എസ് എച്ച് ഒ യെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിയുടെ പ്രതിനിധി അറിയിച്ചു. കൂടാതെ മഞ്ചേരി മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. പട്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മഞ്ചേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തി വേഗത്തിലാക്കാന്‍ നടപടിസ്വീകരിക്കണമെന്നും യു.എ ലത്തീഫ് എം.എല്‍.എ പറഞ്ഞു.