കൊച്ചി ലുലു മാളില്‍ ജോലി നേടാം; കൈനിറയെ ശമ്ബളം

കേരളത്തില്‍ ലുലു മാളില്‍ ജോലിയവസരം. കൊച്ചിയിലെ ലുലു മാളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. റീട്ടെയില്‍ പ്ലാനര്‍ (ജോബ് കോഡ് MP01), ഗാര്‍മെന്റ് ഫിറ്റ് ടെക്‌നീഷ്യന്‍ (ജോബ് കോഡ് FT02) തുടങ്ങിയ തസ്തികകളിലാണ് നിയമനം.
താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25ന് മുന്‍പയി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

ലുലുവിന് കീഴില്‍ റീട്ടെയില്‍ പ്ലാനര്‍, ഗാര്‍മെന്റ് ഫിറ്റ് ടെക്‌നീഷ്യന്‍ റിക്രൂട്ട്‌മെന്റ്. കൊച്ചിയില്‍ നിയമനം നടക്കും.

യോഗ്യത

റീട്ടെയില്‍ പ്ലാനര്‍

വസ്ത്ര വ്യാപാര രംഗത്ത് 3 മുതല്‍ 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആവശ്യമാണ്. ഒടിബി പ്ലാനിങ്, സെയില്‍സ് ഫോര്‍കാസ്റ്റിംഗ്, ഇന്‍വെന്ററി മാനേജ്‌മെന്റ്, സ്റ്റോക്ക് അലോക്കേഷന്‍, കളര്‍ഷെന്റ് പ്ലാനിംഗ് & കാറ്റഗറി പ്ലാനിംഗ എന്നീ മേഖലകളില്‍ മികവുള്ളവരായിരിക്കണം.

പ്രൊഡക്‌ട് പെര്‍ഫോമന്‍സിലും ടീമുകളുമായുള്ള സഹകരണത്തിലും ശക്തമായ പരിചയം എന്നിവയ്ക്ക് പുറമെ ഫാഷന്‍ മാനേജ്‌മെന്റിലോ അനുബന്ധ മേഖലയിലോ ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഗാര്‍മെന്റ് ഫിറ്റ് ടെക്‌നീഷ്യന്‍

ഫാഷന്‍ ഡിസൈനിങ്ങിലോ, അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട മേഖലയില്‍ 5 മുതല്‍ 8 വര്‍ഷം വരെ പ്രവൃത്തി പരിചയം. ഫിറ്റിങ്ങിനെക്കുറിച്ചുള്ള സാങ്കേതിക പരിജ്ഞാനവും, ഫിറ്റിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള യോഗ്യതയും ഉണ്ടായിരിക്കണം.

എംഎസ് എക്‌സല്‍, പിപിട ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം. നെയ്ത്ത്, നെയ്ത വസ്ത്രങ്ങള്‍ എന്നിവയെക്കുറിച്ച്‌ അറിവുള്ളവരും, ശേഷിയുള്ളവരുമയിരിക്കണം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കാണുന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷ നല്‍കണം. മെയിലിന്റെ സബ്ജക്‌ട് ഫീല്‍ഡില്‍ ജോബ് കോഡ് രേഖപ്പെടുത്താന്‍ മറക്കരുത്. അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 25.

റീട്ടെയില്‍ പ്ലാനര്‍ = ജോബ് കോഡ് MP 01

ഗാര്‍മെന്റ് ഫിറ്റ് ടെക്‌നീഷ്യന്‍= ജോബ് കോഡ് FT02

മെയില്‍: careers@luluindia.com