ചുങ്കത്തറ പഞ്ചായത്തിലെ അവിശ്വാസ പ്രമേയം; വൈസ് പ്രസിഡന്റിനെ കാണാനില്ലെന്ന പരാതിയുമായി സിപിഐഎം
മലപ്പുറം: ചുങ്കത്തറ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കാണാനില്ലെന്ന് പരാതിയുമായി സിപിഐഎം രംഗത്ത്. ഇടതുമുന്നണി അം?ഗമായ നുസൈബ സുധീറിനെ രണ്ട് ദിവസമായി ബന്ധപ്പെടാനാകുന്നില്ലെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ പരാതി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നുസൈബ നില്‍ക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം ചെയര്‍മാന്‍ സുധീര്‍ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. നുസൈബയെ കാണാനില്ലെന്ന സിപിഐഎം പരാതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അങ്ങനെയൊരു പരാതി കുടുംബത്തിനില്ലെന്നായിരുന്നു സുധീറിന്റെ പ്രതികരണം. നുസൈബ ഒപ്പമുണ്ടെന്നും സുധീര്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയത്തിന്മേല്‍ ഫെബ്രുവരി 25ന് ചര്‍ച്ച നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. നേരത്തെ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയതിന് പിന്നാലെ എല്‍ഡിഎഫ് അവരുടെ 10 അംഗങ്ങളെയും പങ്കെടുപ്പിച്ച് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്ത നുബൈസ സുധീര്‍ എല്‍ഡിഎഫിന് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ഇവരെ കാണാതായെന്നാണ് സിപിഐഎം പരാതി.
നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിനാണ്. ചുങ്കത്തറ പഞ്ചായത്തില്‍ നിലവില്‍ ഇരുമുന്നണികള്‍ക്കും പത്ത് വീതം അംഗങ്ങളാണുള്ളത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും നുസൈബ വിട്ടുനിന്നാലും പിന്തുണച്ചാലും അത് യുഡിഎഫിന് അനുകൂലമായേക്കാം.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ചുങ്കത്തറയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 10 വീതം സീറ്റുകളാണ് ഉണ്ടായിരുന്നത്. കക്ഷിനില തുല്യമായതിനെ തുടര്‍ന്ന് യുഡിഎഫിലെ വത്സല സെബാസ്റ്റ്യന്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാല്‍ പ്രസിഡന്റ് തന്നിഷ്ടത്തോടെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ച് 14-ാം വാര്‍ഡില്‍ നിന്നും ലീ?ഗ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച നജ്മുന്നീസ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നതോടെ അവിശ്വാസത്തിലൂടെ യുഡിഎഫ് പ്രസിഡന്റ് പുറത്താകുകയായിരുന്നു. പിന്നീട് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ നജ്മുന്നീസ ഒന്‍പതിനെതിരെ11 വോട്ടുകള്‍ക്ക് യുഡിഎഫിന്റെ നിഷിദ മുഹമ്മദലിയെ പരാജയപ്പെടുത്തി പ്രസിഡന്റായി.
എന്നാല്‍ യുഡിഎഫ് പരാതിയെ തുടര്‍ന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു വര്‍ഷത്തിന് ശേഷം നജ്മുന്നീസയെ അയോഗ്യയാക്കി. ഇതോടെ യുഡിഎഫിന്റെ കക്ഷി നില ഒന്‍പത് ആകുകയും നജ്മുന്നീസയ്ക്ക് പകരം 10 അംഗങ്ങളുള്ള എല്‍ഡിഎഫിലെ റീന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 14-ാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. ഇതോടെ ഇരുമുന്നണികളുടെയും കക്ഷിനില വീണ്ടും തുല്യമായി. 14-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂന 110 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ കക്ഷിനില തുല്യമായെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് ഇടതുമുന്നണി ജനപ്രതിനിധി തുടരുകയായിരുന്നു.