പാകിസ്ഥാന് മേല്‍ ആധികാരിക ജയം; ഉച്ചവരെ അവധി നല്‍കി ഇന്ത്യന്‍ കമ്ബനി ഉടമ
പാകിസ്ഥാന്‍ – ഇന്ത്യ പോരാട്ടം, അത് ക്രിക്കറ്റാണെങ്കില്‍ കാഴ്ചക്കാരേറെയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുതാമനോഭാവമാണ് ഇത്തരം മത്സരങ്ങളെ വെറും കായിക മത്സരം എന്നതിനപ്പുറം മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നത്.കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ – പക് ക്രിക്കറ്റ് കളിക്ക് പിന്നാലെ തോറ്റ രാജ്യത്ത് പൊട്ടിക്കപ്പെട്ട ടിവികളുടെ കണക്കുകള്‍ പുറത്ത് വരാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ചാമ്ബ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയപ്പോള്‍ സ്വന്തം കമ്ബനിയിലെ ജീവനക്കാര്‍ക്ക് ഉച്ച വരെ ലീവ് നല്‍കുകയായിരുന്നു ഒരു ഇന്ത്യന്‍ കമ്ബനി ഉടമ ചെയ്തത്.
കോളേജ് വിദ്യായുടെ സിഇഒയും കോഫൌണ്ടറുമായ രോഹിത് ഗുപ്തയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തന്‍റെ കമ്ബനിയിലെ ജീവനക്കാര്‍ക്ക് അര ദിവസത്തെ അവധി അനുവദിച്ചത്. ഇത് സംബന്ധിച്ച് അദ്ദേഹം ലിങ്കിഡ്‌ഇന്നിലെഴുതിയെ കുറിപ്പ് വൈറലായി. “അയ്യോ!! ഇന്ത്യ വിജയിച്ചു, അതുപോലെ എന്‍റെ കോളേജ് വിദ്യ ടീമും. പാർട്ടിക്ക് തയ്യാറാണോ? കാരണം ഇത് എന്‍റെ മേലാണ്,” അദ്ദേഹം എഴുതി. “കോളേജ് വിദ്യ കുടുംബത്തിന് നാളെ (തിങ്കളാഴ്ച) ആദ്യ പകുതി അവധിയുണ്ട്! ഇത് ഔദ്യോഗികമാണ്! രാത്രി മുഴുവൻ പാർട്ടി ചെയ്യുക, ഉറങ്ങുക, രണ്ടാം പകുതിയിലേക്ക് ലോഗിൻ ചെയ്യുക, പൂർണ്ണമായും റീചാർജ് ചെയ്ത് നിങ്ങളുടെ മികച്ച പ്രകടനം നല്‍കാൻ തയ്യാറാണ്. നിങ്ങള്‍ അത് അർഹിക്കുന്നു, ടീം!” അദ്ദേഹം കുറിച്ചു. നോ മണ്‍ഡേ ബ്ലൂസ് എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. നമ്മുക്ക് ഈ വിജയം ആഘോഷിക്കാം. കാരണം ഇത് ഇന്ത്യയ്ക്ക് വേണ്ടിയാണ്. ഞങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം കുറിച്ചു.
‘ഈ കമ്ബനിയില്‍ ജോലി ലഭിക്കാന്‍ ഒരാള്‍ എന്ത് കര്‍മ്മമാണ് ചെയ്യേണ്ടത്’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. നിങ്ങളുടെ വിജയാഘോഷങ്ങള്‍ക്ക് നന്ദി. ടീം ഇന്ത്യയ്ക്കും കോളേജ് വിദ്യാ കുടുംബത്തിനും വലിയ അഭിനന്ദനങ്ങള്‍. അര്‍ഹമായ ഇടവേള ആസ്വദിച്ച് ശക്തമായി തരിച്ച് വരികയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. ആഘോഷങ്ങള്‍ക്ക് പിന്നാലെ ഉച്ചവരെ അവധി നല്‍കിയത് എന്തായാലും നന്നായിയെന്ന് നിരവധി പേര്‍ എഴുതി. ചാമ്ബ്യന്‍സ് ട്രോഫിയില്‍ 45 പന്ത് ബാക്കി നില്‍ക്കെ ഔട്ട് ആകാതെ 100 റണ്‍സ് എടുത്ത വിരാട് കോലിയുടെ സ്വഞ്ചറി ബലത്തിലായിരുന്നു ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചത്.