ഒടുവില്‍ പി.സി ജോര്‍ജിന്റെ വീട്ടില്‍ പോലീസെത്തി; ഇന്ന് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനിരിക്കെയാണ് പോലീസെത്തിയത്; സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ തമ്പടിച്ചു
ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിന്റെ വീട്ടില്‍ ഒടുവില്‍ പോലീസെത്തി. ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം തുടര്‍ച്ചയായാണ് പി.സി ജോര്‍ജിനെതിരെ മത വിദ്വേഷ പ്രസംഗത്തിന് കേസ് വരുന്നത്. കഴിഞ്ഞ തവണ കോടതിയും ശക്തമായ താക്കീത് നല്‍കുകയുണ്ടായി. ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പ്രസംഗത്തിനാണ് ഇപ്പോഴത്തെ കേസ്. എന്നാല്‍ പി.സി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടും പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഇതിനെതിരെ വ്യാപകമായ വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ന് ഹാജരാകാനിരിക്കെ രാവിലെ ഈരാറ്റു പേട്ടയിലെ വസതിയില്‍ പോലീസ് എത്തിയത്. ഇവിടെ ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാക്കളും നിരവധി പ്രവര്‍ത്തകരും പിസി ജോര്‍ജിന്റെ വീട്ടില്‍ തമ്പടിച്ചിട്ടുണ്ട്.