Fincat

പ്രിയദര്‍ശിനി രാംദാസ് തന്റെ ഏറ്റവും ശക്തമായ കഥാപാത്രം ; മഞ്ജു വാര്യര്‍

എമ്പുരാന്റെ അഞ്ചാമത്തെ ക്യാരക്റ്റര്‍ പോസ്റ്ററായി മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാമദാസിന്റെ പോസ്റ്റര്‍ എത്തി. ലൂസിഫറില്‍ ഏറെ ശ്രദ്ധ നേടിയ പ്രിയദര്‍ശിനിയെന്ന കഥാപാത്രം നടിയുടെ തിരിച്ചു വരവിനു ശേഷം ഏറെ പ്രശംസ നേടിയ കഥാപാത്രങ്ങളിലൊന്നായിരുന്നു.

1 st paragraph

‘എന്റെ കരിയറിലെ ഏറ്റവും നല്ല വേഷങ്ങള്‍ എടുത്തു പറയുമ്പോള്‍ അവയില്‍ മിക്കതും ലാലേട്ടനോടൊപ്പം അഭിനയിച്ചവയാണ്. എമ്പുരാനിലും വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം. വളരെയധികം ആസ്വദിച്ച് ചെയ്ത ഒരു കഥാപാത്രമാണ് പ്രിയദര്‍ശിനിയുടേത്. കഥാപാത്രത്തിനുള്ളിലെ സംഘര്‍ഷങ്ങളും സങ്കീര്‍ണതകളും എന്നെ എത്രയൊക്കെ ആകര്‍ഷിച്ചിട്ടുണ്ടോ അത്ര തന്നെ വെല്ലുവിളികളും സമ്മാനിച്ചിട്ടുണ്ട്” മഞ്ജു വാര്യര്‍ പറയുന്നു.

അണിയറപ്രവര്‍ത്തകര്‍ ഇതിനു മുന്‍പ് പുറത്തു വിട്ട ക്യാരക്റ്റര്‍ പോസ്റ്റര്‍ ആന്‍ഡ്രിയ തിവാഡര്‍ അവതരിപ്പിച്ച മിഷേല്‍ മെഹ്നൂനിന്റെ ആയിരുന്നു. ലൂമിന, ഇന്‍സൈഡ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ ശ്രദ്ധേയയായ നടിയാണ് ആന്‍ഡ്രിയ തിവാഡര്‍.

2nd paragraph

ഗെയിം ഓഫ് ത്രോണ്‍സ് എന്ന സീരീസിലൂടെയും ജോണ്‍ വിക്ക് 3 പോലുള്ള ഹോളിവുഡ് സിനിമകളിലൂടെയും ശ്രദ്ധേയനായ ജെറോം ഫ്‌ലാറ്റിനും എമ്പുരാനില്‍ ഒരു പ്രധാന വേഷം
ചെയ്യുന്നുണ്ട്. ഇനി റിലീസ് ചെയ്യാനിരിക്കുന്ന പോസ്റ്ററുകളില്‍ മോഹന്‍ലാലിനെ കൂടാതെയുള്ളവര്‍ ആരൊക്കെയാവും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

Priyadarshini Ramdas is the stongest character i’ve ever done ; Manju Warrier