Fincat

കാട്ടാനയാക്രമണം; ആറളത്ത് ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ ; കണ്ണൂരില്‍ സര്‍വകക്ഷിയോഗം

കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍. ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരാണ് ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് ആറളം പഞ്ചായത്തില്‍ യുഡിഎഫും ബിജെപിയും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

1 st paragraph

വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ആറളത്ത് ഇന്ന് സര്‍വകക്ഷിയോഗം ചേരും. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചു. ആദ്യഘട്ട നഷ്ടപരിഹാരം ഇന്ന് കൈമാറുമെന്ന് ജില്ലാ ഭരണകൂടം. ആറളം ഫാമിലെ ആനമതില്‍ നിര്‍മാണം വേഗത്തിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഫാമില്‍ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തണമെന്നും പതിച്ചു നല്‍കിയിട്ടും ഉപേക്ഷിക്കപ്പെട്ട ഭൂമിയിലെ കാട് തെളിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഇന്നലെ രാവിലെയായിരുന്നു ദമ്പതികള്‍ കശുവണ്ടി ശേഖരിക്കുന്നതിനായി പതിമൂന്നാം ബ്ലോക്കിലെ ഇവരുടെ ഭൂമിയിലേക്ക് പോയത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ വര്‍ഷങ്ങളായി കാട്ടാന ശല്യം അതിരൂക്ഷമാണ്.

2nd paragraph