ചികിത്സയിലിരുന്ന മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു
റിയാദ്: പ്രവാസി മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു. മലപ്പുറം എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീർ അലി (41) ജിദ്ദയില്‍ മരിച്ചു.അസുഖത്തെത്തുടർന്ന് ഒരാഴ്ചയായി ജിദ്ദ അല്‍ജിദാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച പുലർച്ചെയാണ് മരണം. ജിദ്ദ അല്‍സാമിറില്‍ ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു. മരണാനന്തര തുടർനടപടിക്രമങ്ങള്‍ നാട്ടുകാരുടെയും ബാർബർ കൂട്ടായ്മ, കെ.എം.സി.സി വെല്‍ഫയർ വിങ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.