Main Banner

കൊണ്ടോട്ടിയിൽ വൻ മയക്കുമരുന്നു വേട്ട, 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പിടികൂടി

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വൻ മയക്കുമരുന്നു വേട്ട. 544 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി. കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരിൽ നിന്നാണ് 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയത്. മുതുവല്ലൂർ സ്വദേശി ആകാശാണ് പാക്കറ്റുകളാക്കി സൂക്ഷിച്ച എംഡിഎംഐയുമായി അറസ്റ്റിലായത്.പ്രതിയുടെ വീടിന്റെ പരിസരത്തു നിന്നാണ് ലഹരി ശേഖരം പിടികൂടിയത്. ബെംഗളൂരുവിൽ എത്തിച്ച ലഹരിമരുന്ന് കേരളത്തിൽ ചില്ലറ വിൽപന നടത്തുകയായിരുന്നു ലക്ഷ്യം.

1 st paragraph