സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിഞ്ഞു; ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു


മലപ്പുറം: മലപ്പുറം ജില്ലയിലെ പുത്തനത്താണി ചുങ്കം ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞു. തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തില്‍ പെട്ടത്.നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. നിരവധി പേർക്ക് അപകടത്തില്‍ പരുക്കേറ്റത്. ഇവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. റോഡിലെ മണ്‍കൂന ശ്രദ്ധയില്‍പെട്ട് പൊടുന്നനെ ഡ്രൈവർ വാഹനം വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. 50 മീറ്ററോളം നിരങ്ങി പോയ ശേഷമാണ് ബസ് മറിഞ്ഞത്.