ഒന്നാമൻ മോഹൻലാലോ മമ്മൂട്ടിയോ?, പരാജയപ്പെട്ട ചിത്രം മുന്നില്‍, സര്‍പ്രൈസായി കണക്കുകള്‍


പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതായിരുന്നു പണ്ടുകാലത്ത് വിജയത്തിന്റെ അളവുകോലായി നിശ്ചയിച്ചിരുന്നത്.എത്ര ദിവസം പ്രദര്‍ശിപ്പിച്ചുവെന്നത് നിലവില്‍ സിനിമാ ലോകത്ത് പരിഗണനാ വിഷയമേയല്ല. എന്നാല്‍ ഇന്ന് എത്ര നേടിയെന്ന കളക്ഷന്റെ അടിസ്ഥാനത്തിലാണ് വിജയം ആണോയെന്നത് നിശ്ചയിക്കുന്നത്. അതിനാല്‍ ഓരോ പുതിയ സിനിമ വരുമ്ബോഴും ബോക്സ് ഓഫീസില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ സസൂക്ഷ്‍മം പ്രേക്ഷകര്‍ വിലയിരുത്താറുണ്ട്. പല വിഭാഗങ്ങളിലായാണ് കളക്ഷൻ റെക്കോര്‍ഡുകളുണ്ടാകാറുള്ളത്. കളക്ഷൻ റിലീസിന് കൂടുതല്‍ നേടിയ ചിത്രം മോഹൻലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മമ്മൂട്ടിക്ക് നാലാം സ്ഥാനമാണ് ഉള്ളത്.

കേരളത്തില്‍ നിന്നുള്ള ഒരു സിനിമയുടെ കളക്ഷനില്‍ റിലീസിന് ഒന്നാമത് എത്തിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആദ്യ ദിവസം ആഗോളതലത്തില്‍ നേടിയത് 20.40 കോടി രൂപയാണ് എന്നാണ് ഐഎംഡിബിയുടെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കൊവിഡ് കാലമായതിനാല്‍ അമ്ബത് ശതമാനം തിയ്യറ്റര്‍ ഒക്യുപൻസിയിലാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ വിജയം എന്നത് പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. മികച്ച അഭിപ്രായം നേടാനകാതിരുന്നിട്ടും ചിത്രം കളക്ഷനില്‍റിലീസിന് ഒന്നാമത് നില്‍ക്കുന്നു എന്നതും കൗതുകമാണ്. മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് റിലീസ് ആറ് കോടി രൂപയില്‍ അധികം ആഗോളതലത്തില്‍ നേടായിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഓപ്പണിംഗില്‍ രണ്ടാമത് ദുല്‍ഖറിന്റെ കുറുപ്പാണ്. ദുല്‍ഖറിന്റെ എക്കാലത്തെയും വമ്ബൻ ഹിറ്റ് ചിത്രമായ കുറുപ്പ് റിലീസിന് ആഗോളതലത്തില്‍ ആകെ നേടിയത് 19.20 കോടി രൂപയാണ്. മൂന്നാമതുള്ള ഒടിയനാകട്ടെ റിലീസിന് 18.10 കോടി രൂപ ആഗോളതലത്തില്‍ നേടിയപ്പോള്‍ മമ്മൂട്ടിയുടെ ടര്‍ബോ 17.3 കോടി രൂപയാണ് നേടിയിരിക്കുന്നത്.

നാലാം സ്ഥാനത്താണ് മമ്മൂട്ടിയുടെ ടര്‍ബോ. സംവിധാനം നിര്‍വഹിച്ചത് വൈശാഖ് ആണ്. ഒരു ആക്ഷൻ ചിത്രമായിരുന്നു ടര്‍ബോ. ഓപ്പണിംഗില്‍ വലിയ അഭിപ്രായം നേടിയെങ്കിലും ചിത്രത്തിന് പിന്നീട് മുന്നോട്ടുപോകാനായില്ല.