ആശ പ്രവര്‍ത്തകരുടെ സമരം പൊളിക്കാൻ സര്‍ക്കാരിൻ്റെ തന്ത്രം; ഹെല്‍ത്ത് വോളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കും


തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കല്‍ ആശ പ്രവർത്തകർ സമരം തുടരുന്നതിനിടെ നാഷണല്‍ ഹെല്‍ത്ത് മിഷൻ, ഹെല്‍ത്ത് വോളണ്ടിയർമാരെ തേടുന്നു.പുതിയ വോളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നല്‍കാനായി മാർഗനിർദേശം പുറത്തിറക്കി. ഓരോ ജില്ലകളിലും പ്രത്യേക ക്യാമ്ബുകള്‍ നടത്തി വോളണ്ടിയർമാരെ കണ്ടെത്താനാണ് തീരുമാനം. ഇതിനായി എൻഎച്ച്‌എം 11.70 ലക്ഷം രൂപ വകയിരുത്തി. എല്ലാ ജില്ലകളിലും രണ്ടു ദിവസം വീതം പുതിയ വോളണ്ടിയർമാർക്ക് പരിശീലനം നല്‍കും. ആശ പ്രവർത്തകർ സമരം തുടർന്നാല്‍ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം എൻഎച്ച്‌എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കിയിരുന്നു.