വയനാട് പുനരധിവാസം; ഹരിസണ്‍ മലയാളത്തിന്റെ അപ്പീല്‍ ഡിവിഷൻ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു
കൊച്ചി: വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാൻ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ ഹരിസണ്‍ മലയാളത്തിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ഇല്ല.ഇടക്കാല ഉത്തരവ് നല്‍കാൻ ഡിവിഷൻ ബഞ്ച് വിസമ്മതിച്ചു. അപ്പീല്‍ ഡിവിഷൻ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. പുനരധിവാസം തടസപ്പെടരുതെന്നാണ് ഡിവിഷൻ ബെഞ്ച് പരാമർശിച്ചു. കേസ് വരുന്ന 13 ന് വീണ്ടും പരിഗണിക്കും.