തിരുവനന്തപുരം: സ്കൂള്‍ പരിസരത്തെ കഞ്ചാവ് വില്‍പ്പനയ്ക്കിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി.മംഗലപുരം മുല്ലശ്ശേരി സ്വദേശി അനു നായർ (27) ആണ് പൊലീസിന്റെ പിടിയിലായത്. സ്കൂള്‍ വിടുന്ന സമയം കഞ്ചാവുമായി വില്പനയ്ക്കെത്തിയ ഇയാള്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. മംഗലപുരം എസ്‌എച്ച്‌ഒയും സംഘവും പിന്നാലെ ഓടിയാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും ചെറിയ അളവില്‍ കഞ്ചാവ് കണ്ടെടുത്തു. കൂടുതല്‍ കഞ്ചാവ് ഇയാള്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകുമെന്നും പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താലെ ഇക്കാര്യം ഉറപ്പിക്കാനാകുമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ നാളെ കോടതിയില്‍ ഹാജാക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.