ഇന്ത്യയില്‍ ആദ്യമായി വിവിധ സ്ഥങ്ങളിലെ ഫാമിലികള്‍ ഒരുമിച്ചുള്ള ലോഞ്ചിംഗ് നടക്കുന്നു; തിരൂർ ഫാമിലി വെഡ്ഡിംഗ് സെന്ററിൻ്റെ ഉദ്ഘാടനമാണ് ചരിത്രത്തിൽ ഇടം നേടുന്നത്

തിരൂര്‍: ആറ് വര്‍ഷമായി തിരൂരില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ വലിയ സൗകര്യങ്ങളോടെയുള്ള ഷോറൂം റീ ലോഞ്ചിംഗ് ചിരിത്രം കുറിച്ചിരിക്കുകയാണ്.

പുതിയ കാലത്തിനൊപ്പം എന്നും അപ്‌ഡേറ്റഡായി സഞ്ചരിക്കുന്ന തിരൂര്‍ ഫാമിലിയുടെ റീ ലോഞ്ചിംഗ് പല സ്ഥലങ്ങളിലേയും ഫാമിലികള്‍ ഒരുമിച്ച് മാര്‍ച്ച് 8ന്, ശനിയാഴ്ച നിര്‍വഹിക്കപ്പെടുന്നുയെന്ന പ്രത്യേകതയുണ്ട്. പത്രങ്ങളിലേയും നോട്ടീസിലേയും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് Augmented Reality യിലൂടെയുള്ള ലോഞ്ചിംഗില്‍ പതിനായിരക്കണക്കിന് ആളുകള്‍ ഭാഗമാകും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വെഡ്ഡിംഗ് സെന്റര്‍ Augmented Reality യുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഇത്തരത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കപ്പെടുന്നത്.

ഉദ്ഘാടനത്തിന്റെ ഭാഗമായി ചെറിയ പെരുന്നാള്‍ ആഘോഷത്തിനുള്ള അതിവിപുലമായ കളക്ഷനുകളാണ് തിരൂര്‍ ഫാമിലിയില്‍ ഒരുക്കിയിട്ടുള്ളതെന്ന് മാനേജ്‌മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജൂട്ട്, തുസെര്‍, കാശ്മീരി, കോട്ട, ഓര്‍ ഗന്‍സ തുടങ്ങിയ പട്ടുസാരികളുടെ ലോകം കൂടുതല്‍ കളര്‍ഫുളാക്കാന്‍ ഹെയ്‌സ് എന്ന സ്‌പെഷ്യല്‍ കിഡ്‌സ് സെക്ഷനും തിരൂര്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

ഡിസൈനേഴ്‌സ് സല്‍വാര്‍ ബ്രാന്‍ഡായ ലൂണ ബെല്ല, സഫേല്‍ അനാര്‍ക്കലി, കര്‍വിക്യു, രംഗ്രിതി, എര്‍ഷ്, സാസൂ തുടങ്ങിയ മറ്റെവിടെയുമില്ലാത്ത സ്റ്റൈലിഷും ട്രെന്‍ഡിയുമായുള്ള ലേഡീസ് വെയര്‍ ബ്രാന്‍ഡുകളും തിരൂര്‍ ഷോറൂമില്‍ ഫാമിലി അവതിരിപ്പിക്കുന്നു. ഏറ്റവും പുതിയ ഫൂട് വെയര്‍ കളക്ഷന്‍ ഉള്‍ക്കൊള്ളുന്ന ഷൂ വേള്‍ഡ്, ബ്രാന്‍ഡ് വാച്ചുകള്‍ക്കായുള്ള Time Vault, Mistik Fancy, Kanij Perfume , Choco Hut തുടങ്ങിയ നിരവധി എക്‌സ്‌ക്ലൂസീവ് സ്റ്റോര്‍സും തിരൂര്‍ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ ഭാഗമാകും.

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ കല്ലില്‍ ഇമ്പിച്ചി അഹമ്മദ്, മാനേജിംഗ് ഡയറക്ടര്‍മാരായ അബ്ദുല്‍ ബാരി, അബ്ദുസ്സലാം, മുജീബ് റഹ്‌മാന്‍, തിരൂര്‍ ഷോറൂം ജനറല്‍ മാനേജര്‍ എം.കെ.ബി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.