വണ്ണം വെക്കുമെന്ന ഭയം, ഭക്ഷണം ഒഴിവാക്കി വ്യായാമം; കണ്ണൂരില്‍ 18കാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്നുളള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കണ്ണൂരില്‍ പതിനെട്ടുകാരി മരിച്ചു. മെരുവമ്ബായി സ്വദേശിയായ ശ്രീനന്ദയാണ് തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.വണ്ണം കൂടുമെന്ന ചിന്തയില്‍ ഭക്ഷണം കഴിക്കാതിരിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തിരുന്നു ശ്രീനന്ദയെന്ന് ബന്ധുക്കള്‍ പറയുന്നു. ഓണ്‍ലൈനിലൂടെ ചില ഡയറ്റ് പ്ലാനുകള്‍ കുട്ടി പിന്തുടർന്നിരുന്നുവെന്നും പറയുന്നു.
വണ്ണം വെക്കുമോ എന്ന ആശങ്കയില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതും ആധിയുണ്ടാകുന്നതും പ്രത്യേക മാനസികാവസ്ഥയെന്നാണ് ഡോക്ടർമാർ വ്യക്തമാക്കി. അനോക്സിയ നെർവോസ എന്ന മാനസിക പ്രശ്നമാണിതെന്നും അശാസ്ത്രീയ ഡയറ്റ് ഉള്‍പ്പെടെ ഇതിന്‍റെ ലക്ഷണങ്ങളാണെന്നും കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റായ ഡോ.ഗായത്രി രാജൻ പറഞ്ഞു.